
വടക്കാഞ്ചേരി : സംസ്ഥാന സർക്കാരിന്റെ മികച്ച നഗരസഭയ്ക്കുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനവും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നാം സ്ഥാനവും ലഭിച്ച വടക്കാഞ്ചേരി നഗരസഭയുടെ ചെയർമാൻ പി.എൻ. സുരേന്ദ്രന് വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ ആദരം. ചടങ്ങിൽ പ്രസിഡന്റ് ഇ.കെ.ദിവാകരൻ അദ്ധ്യക്ഷനായി. സി.എ.ശങ്കരൻകുട്ടി,കെ.എ.രാമചന്ദ്രൻ എന്നിവർ ചേർന്ന് സംഘത്തിന്റെ ഉഹഹാരം കൈമാറി.ശശികുമാർ കൊടക്കാടത്ത്, എ.പി. ജോൺസൺ, ജി.സത്യൻ, കെ.എസ്.ഹനീഫ, ഡോ.കെ.സി.ശശിധരൻ, പി.എൻ.ഗോകുലൻ, അഡ്വ.ഡിജോൺസ് വർഗീസ്, കെ.കെ.അബ്ദുൾനാസർ, എം. എ.അനിൽകുമാർ, പി. എൽ. ലില്ലി,രമാദേവി, കെ .എസ്, സു ഷിമോൾ.കെശോഭ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |