മണ്ണുത്തി: വർഗീസ് കുര്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഡയറി ആൻഡ് ഫുഡ് ടെക്‌നോളജി, ഫാക്കൽറ്റി ഒഫ് ഡയറി സയൻസിന്റെ ഡീനായ ഡോ. എസ്.എൻ. രാജകുമാറിന് ഇൻഡ്യൻ ഡയറി അസോസിയേഷൻ ഫെല്ലോ പുരസ്‌കാരം. പാറ്റ്നയിൽ നടന്ന 51-ാം ദേശീയ ഡയറി ഇൻഡസ്ട്രി കോൺഫറൻസിൽ വച്ച് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. ക്ഷീര മേഖലയിൽ 30ലേറെയായി കാഴ്ചവച്ച സ്തുത്യർഹമായ സേവനമികവാണ് അംഗീകാരത്തിന് അർഹനാക്കിയത്. ക്ഷീരമേഖലയിലുള്ള മികവുറ്റ പ്രവർത്തനങ്ങൾക്ക് 2024 ലെ നാഷണൽ അക്കാഡമി ഒഫ് ഡയറി സയൻസ് ഫെല്ലോ പുരസ്‌കാരവും ലഭിച്ചിരുന്നു. നിലവിൽ ഇൻഡ്യൻ ഡയറി അസോസിയേഷൻ കേരള ചാപ്റ്ററിന്റെ ചെയർമാനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |