
കൊടുങ്ങല്ലൂർ : എറിയാട് ഓട്ടറാട്ട് ശ്രീ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിലെ നവീകരണ കലശയജ്ഞവും മഹോത്സവവും 8 മുതൽ 12 വരെ നടക്കും. കെ.പി.സച്ചിദാനന്ദൽ തന്ത്രികൾ മുഖ്യ കാർമ്മികനാകും. 8 ന് വൈകീട്ട് ദീപാരാധന ആചാര്യവരണം എന്നിവ നടക്കും. 9 മുതൽ 11 വരെ പുലർച്ചേ നിർമ്മാലും അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ മൃത്ത്യുഞ്ജയ ഹോമം, മഹാസുദർശന ഹോമം , അലോരഹോമം. വൈകീട്ട് 4 ന് തിലഹോമം, ദീപാരാധന' ഭഗവതിസേവ, അത്താഴപൂജ. 12 ന് പുലർച്ചേ ഗണപതി ഹവനം, രാവിലെ 11.20 നും 12നും മദ്ധ്യേ താല , വാദ്യ മേളത്തോടെ ജീവകലശം എഴുന്നള്ളിപ്പ്, കലശാഭിഷേകം മദ്ധ്യാഹ്നപൂജ തുടർന്ന് പ്രസാദ ഊട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |