
ചാലക്കുടി: കാലിന് പരിക്കുള്ള ഏഴാറ്റുമുഖം ഗണപതിയുടെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. ശനിയാഴ്ച വൈകീട്ട് വെറ്റിലപ്പാറ പതിമൂന്നിൽ എത്തിയ ആന, കൂടുതൽ വേഗതയിൽ നടക്കുകയും ആവശ്യത്തിന് തീറ്റയെടുക്കുകയും ചെയ്തു. ഇതിനിടെ മണ്ണുത്തി വെറ്റിനറി കോളേജിലെ ഡോ.റെജിനും സംഘവും നിരീക്ഷിക്കാൻ എത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. പുഴയുടെ മറുകരയിലെ പ്ലാന്റേഷൻ മേഖല കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിലവിലെ സാഹചര്യത്തിൽ ആനയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകൽ തത്കാലം ഉണ്ടാകില്ല. വെറ്റിനറി ഓഫീസർമാരുടെ റിപ്പോർട്ട് കൂടി ലഭിച്ചെങ്കിൽ മാത്രമെ, കാട്ടാനയെ മയക്കുവെടി വച്ച് പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടുകയുള്ളു. ഡോക്ടർമാരുടെ നിരീക്ഷണം ഞായറാഴ്ചയും തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |