
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവ നാളുകളിൽ ഗുരുവായൂരിൽ നടക്കുന്ന പുസ്തകോത്സവം ഇന്ന് തുടങ്ങും. മാർച്ച് 20 വരെ ഗുരുവായൂർ ലൈബ്രറി പരിസരത്താണ് പുസ്തകോത്സവം. ഇന്ന് വൈകീട്ട് അഞ്ചിന് സി. രാധാകൃഷ്ണൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ, വൈകീട്ട് വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടക്കും. 20 ന് സമാപന സമ്മേളനം കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ എം. കൃഷ്ണദാസ്, കൺവീനർ എം.സി സുനിൽകുമാർ, കെ.വി. വിവിധ്, ശ്യാം പെരുമ്പിലാവ്, കെ.വി. പ്രജിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |