SignIn
Kerala Kaumudi Online
Thursday, 22 October 2026 5.12 PM IST

ആശാ വർക്കർമ്മാർക്ക് പിന്തുണ

photo

തൃശൂർ: ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വീടുകളുടെ വാതിൽപ്പടിയോളം എത്തുന്ന ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മഹിളാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനത്തിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ പൂർണിമ സുരേഷ്, ഡോ.വി.ആതിര, വിൻഷി അരുൺകുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി.ജാൻസി ,വിനോദ് പൊള്ളാഞ്ചേരി, എൻ.പ്രസാദ്, കെ.എം. നിജി, അവണിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിജയൻ, ചിഞ്ചു രാജീവ്, റിനി മാണി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL