
തൃശൂർ : മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ കോളേജ് യൂണിയന്റെയുംം നെഹ്റു യുവകേന്ദ്രയുടെയും കരുണം ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു. ഫ്രീ ടു ഫ്ളൈയും സെൻസി കെയറിന്റെ സഹായത്താൽ മെൻസ്ട്രുൽ കപ്പ് ബോധവത്കരണ ക്ലാസും വിതരണവും നടത്തി. ചടങ്ങ്
കോളേജ് പ്രിൻസിപ്പാൾ എം.ജെ.ബിജു ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ എം.എ.അധിനൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.നിജി ജെസ്റ്റിൻ ക്ലാസുകൾ നയിച്ചു. ജില്ല യൂത്ത് ഓഫീസർ സി.ബിൻസി, കരുണം ഫൗണ്ടേഷൻ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി, ടി.ഷിജു വർഗ്ഗീസ്, മന്ദീപ് വാര്യർ, അനുശ്രീ.എൻ.ബാബു പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |