
തൃശൂർ: ഡി-സോൺ കലോത്സവത്തിനിടയിൽ നടന്ന സംഘർഷത്തിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കെ.എസ്.യു നേതാക്കൾക്ക് 37 ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സച്ചിൻ പ്രദീപ്, സുദേവ് എന്നിവരാണ് ജയിൽ മോചിതരായത്. ജാമ്യം ലഭിച്ചവർക്ക് വിയ്യൂർ ജില്ലാ ജയിൽ പരിസരത്ത് പ്രവർത്തകർ സ്വീകരണം നൽകി. നേതാക്കളായ ജോസ് വള്ളൂർ, എം.പി.വിൻസെന്റ്, അഡ്വ. സി. പ്രമോദ്, അഡ്വ. സുഷിൽ ഗോപാൽ, കെ.കെ.ബാബു, സി.ഡി ഏന്റോസ്, നിഖിൽ ദാമോദരൻ, ആൻ. സെബാസ്റ്റ്യൻ, സി.വി.വിമൽ, അനീഷ് ആന്റണി, പ്രിയങ്ക ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |