
ചേർപ്പ്: വനിത ദിനാചരണത്തോടനുബന്ധിച്ച് നാൽപത് വർഷമായി ചേർപ്പ് ജി.ജെ. ബി സ്കൂളിൽ ഉച്ചക്കഞ്ഞി പാചകം ചെയ്യുന്ന പി.കുമാരിയെ ചേർപ്പ് രാജീവ് ഗാന്ധി എഡ്യൂ ആൻഡ് കൾചറൽ സെന്റർ ആദരിച്ചു. മുൻ എം.പി പ്രൊഫ.സാവിത്രി ലക്ഷ്മണൻ ഉപഹാരം നൽകി. ഷനിൽ പെരുവനം അദ്ധ്യക്ഷത വഹിച്ചു. സുജിഷ കള്ളിയത്ത്, കെ.രാമചന്ദ്രൻ, പ്രവീൺ അഞ്ചേരി, എ.എസ്. ഉണ്ണിക്കൃഷ്ണൻ, ടി.എൻ ഉണ്ണിക്കൃഷ്ണൻ, പ്രസാദ് കിഴക്കൂട്ട്, സി.കെ.ഭരതൻ എന്നിവർ സംസാരിച്ചു. അൽഫോൻസാ പോൾസൺ, ഷാജൻ കൈപ്പുള്ളി, ദിലീഷ് എട്ടുമന, ഷാജി ആദം, കെ. എ നിഷാദ് , റെജുല ബഷീർ, ശ്രീലത ഗോവിന്ദ്, രശ്മി രാജേഷ്, ലത മുരളി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |