SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

ഇരുപത്തിയാറ് മാസത്തിനിടെ ഉത്സവങ്ങളിലെ, ആനക്കലിയിൽ പൊലിഞ്ഞത് 23 ജീവൻ

ഇക്കൊല്ലം ഇതുവരെ മരിച്ചത് ആറു പേർ


തൃശൂർ: സംസ്ഥാനത്ത് ഉത്സവങ്ങൾക്കിടെ ആനയിടഞ്ഞതിനെ തുടർന്ന് ഇരുപത്തിയാറ് മാസത്തിനിടെ ജീവൻ നഷ്ടമായത് 23 പേർക്ക്. ഇക്കൊല്ലം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിലായി ആറുപേർ മരണമടഞ്ഞു.കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനകൾ ഇടഞ്ഞ് മൂന്നുപേരുടെ ജീവൻ കവർന്നതാണ് അവസാനത്തെ സംഭവം. കുംഭ ഭരണി ദിവസം ജില്ലയിലെ രണ്ടിടങ്ങളിലാണ് ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. കഴിഞ്ഞ ദിവസം ഇടകൊച്ചിയിൽ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന ആനയിടഞ്ഞ് വ്യാപകമായ നാശം വിതച്ചിരുന്നു. നാട്ടാനകളുടെ എണ്ണം കുറഞ്ഞതോടെ ആനകളുടെ വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളും ആനകൾ ഇടയാൻ കാരണമാകുന്നുണ്ട്. കുംഭഭരണി ഉൾപ്പെടെയുള്ള ദിവസങ്ങളിൽ നൂറുക്കണക്കിന് എഴുന്നള്ളിപ്പുകളാണ് നടക്കുന്നത്. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ എഴുന്നള്ളിപ്പുകൾ നടക്കുന്നത്.
എഴുന്നള്ളിപ്പിനിടെ ആനകൾ തമ്മിൽ പാലിക്കേണ്ട അകലം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്നതായി പരാതിയുണ്ട്. ആനകൾക്ക് ചുറ്റും കൂടി നിൽക്കുന്നതും ആനകളെ പ്രകോപിതരാക്കുന്നുണ്ട്.


ആനകളെ കൊണ്ടുവന്നാലും പരിഹാരമാകില്ല

നാട്ടാനക്ഷാമം പരിഹരിക്കാൻ, അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിനുള്ള തടസങ്ങൾ നീങ്ങിയെങ്കിലും ആനകളെ ചട്ടം പഠിപ്പിച്ച് എഴുന്നള്ളിപ്പിന് എത്തിക്കണമെങ്കിൽ വർഷങ്ങളെടുക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. അസാം, ബീഹാർ, അരുണാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ സാധിക്കും. 2008 മുതൽ കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാൻ സാധിച്ചിരുന്നില്ല.

ഉത്സവത്തിനിടെ ആനകളിടഞ്ഞ് മരണപ്പെട്ടവർ

  • 2023 - 8
  • 2024 - 9
  • 2025 - 6
  • കേരളത്തിലെ നാട്ടാനകളുടെ എണ്ണം 35

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL