SignIn
Kerala Kaumudi Online
Thursday, 22 October 2026 7.29 PM IST

ചൂടിൽ വറ്റിവരണ്ട് പാലുത്പാദനം

തൃശൂർ: വേനൽ ചൂട് കനത്തതോടെ ജില്ലയിൽ പാലുത്പാദനത്തിൽ ഇടിവ്. ഇത്തവണ ഫെബ്രുവരി അവസാനത്തോടെ ചൂടിന് ശക്തി കൂടിയിരുന്നു. ഇതോടെ ക്ഷീര കർഷകർക്ക് ലഭിക്കുന്ന പാലിന്റെ അളവ് പകുതിയായി. കർഷകർ ക്ഷീര സംഘങ്ങൾ വഴി നൽകുന്ന പാലിന്റെ അളവിലും കുറവ് സംഭവിച്ചു. ഏപ്രിൽ, മെയ് മാസങ്ങളാകുന്നതോടെ ചൂടിന്റെ കാഠിന്യം വർദ്ധിക്കുകയും പാലിന്റെ അളവിൽ ഇനിയും ഇടിവ് ഉണ്ടാകും. ജില്ലയിൽ കർഷകരിൽ നിന്ന് പാലു വാങ്ങുന്ന മിൽമയിലേക്കും പാലിന്റെ വരവ് കുറഞ്ഞു. ദിവസവും 35000 ലിറ്റർ പാലാണ് ക്ഷീര സംഘം വഴി ലഭിക്കാറുള്ളത്. എന്നാൽ ചൂട് കൂടിയതോടെ ആയിരം മുതൽ അയ്യായിരം ലിറ്ററിന്റെ വരെ കുറവ് വന്നു തുടങ്ങിയിട്ടുണ്ട്.


കർഷകർക്ക് ആശ്വാസമായി മിൽമ

വേനൽക്കാലത്ത് പാലുത്പാദനം കുറയുമ്പോൾ പ്രതിസന്ധിയിലാകുന്ന ക്ഷീര കർഷകർക്ക് ആശ്വാസമായി ലിറ്ററിന് 15 രൂപ കൂടുതൽ നൽകി മിൽമ. ഇതിൽ എട്ടു രൂപ കർഷകരും ആറു രൂപ ക്ഷീര സംഘങ്ങൾക്കും ഒരു രൂപകർഷകരുടെ ഷെയറിലേക്കുമാണ് നൽകുന്നത്. ഇതിന് പുറമേ വേനൽക്കാല ഇൻഷ്വറൻസ് പദ്ധതിയും നിലവിലുണ്ട്.


ജില്ലയിലെ ക്ഷീര സംഘങ്ങൾ - 180
ബി.എം.സികൾ -28
വേനൽക്കാലത്ത് അധികം നൽകുന്നത് - 8 രൂപ


വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വേനൽക്കാലത്ത് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ സൂര്യാതപത്തിന് സാധ്യതയുള്ളതിനാൽ കന്നുകാലികളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുത്.
  • നട്ടുച്ച സമയത്ത് പശുവിന്റെ ശരീരത്തിൽ വെള്ളം തളിക്കുകയോ നനഞ്ഞ ചാക്കിട്ടോ നൽകുക
  • ദിവസേന ഒന്നോ രണ്ടോ തവണ പശുക്കളെ കുളിപ്പിക്കുക
  • തൊഴുത്തിൽ ഫാൻ, സ്പ്രിംഗ്ലർ എന്നിവ ഉപയോഗിക്കാം.
  • കാലിത്തീറ്റ, പിണ്ണാക്ക് എന്നിവ രാവിലെയും വൈകിട്ടും നൽകുക

നേരിട്ടുള്ള സൂര്യരശ്മികൾ സൂര്യാഘാതത്തിന് കാരണമാകുന്നു. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടെ കൂടിയ ഉമിനീരൊലിപ്പ് , ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസതടസം, വിറയൽ, അപസ്മാരം പോലുള്ള ലക്ഷണങ്ങൾ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

( ഡോ.വി.എൻ. അനീഷ് രാജ്,
വെറ്ററിനറി സർജൻ)


കരുതൽ വേണം
മൃഗങ്ങൾക്കും പക്ഷികൾക്കും

വേനൽ ചൂടിൽ നിന്ന് രക്ഷ നേടാൻ മൃഗങ്ങൾക്കും പക്ഷികൾക്കും ധാരാളം വെള്ളം നൽകണമെന്ന് ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL