തൃശൂർ: സ്ത്രീകളുടെ അവസ്ഥയിൽ മാറ്റം വരുത്താൻ മാദ്ധ്യമങ്ങൾക്കാണ് ഇടപെടാൻ സാധിക്കുയെന്ന് എഴുത്തുകാരി സാറാജോസഫ് . പ്രസ് ക്ലബ്ബ് വനിതാ ദിനത്തിൽ 'ജെൻഡർ സെൻസിറ്റിവിറ്റി ഇൻ മീഡിയ' എന്ന വിഷയത്തിൽ നടത്തിയ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിലനിൽക്കുന്ന സാമൂഹ്യസാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്കായി ചെയ്യാൻ കഴിയുക മാദ്ധ്യമങ്ങൾക്ക് മാത്രമാണ്. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അക്ഷിതാരാജ് അദ്ധ്യക്ഷയായി. മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റർ എൻ. സുസ്മിത, കണക്ടിങ്ങ് കേരള എഡിറ്റർ ഇൻ ചീഫ് അനുപമ വെങ്കിടേഷ്, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം എന്നിവർ സംസാരിച്ചു. മിനി മുരിങ്ങാത്തേരി മോഡറേറ്ററായി. കെ.വി. കല, ശ്രീദേവി മധു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |