
തൃശൂർ: ഒളരിക്കര ഗവ.യു.പി. സ്‌കൂൾ ശതാബ്ദി സമാപന സമ്മേളനം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയായി. 11 ലക്ഷം രൂപ ഉപയോഗിച്ച് എസ്.എസ്.കെ പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരം, ബാലപദ്ധതി, പുറംകളി ഉപകരണങ്ങൾ, പഞ്ചേന്ദ്രിയ അനുഭവ ശാസ്ത്ര ഇടങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മേയർ നിർവഹിച്ചു. ശിൽപ്പി വെറെറ്റി സുരേഷിനെ അനുമോദിച്ചു. സ്‌കൂൾ ശതാബ്ദി സ്മരണിക പ്രകാശനം ഡെപ്യൂട്ടി മേയർ എം.എൽ. റോസി നിർവഹിച്ചു. യു.എസ്.എസ് പ്രതിഭകളെ കെ.രാമനാഥൻ അനുമോദിച്ചു. നാഷണൽ പവർ ലിഫ്ടർ ട്രെയിനറും പൂർവ വിദ്യാർത്ഥിയുമായ ടി.കെ. ഷെല്ലിയെ എൻ. പ്രസാദ് അനുമോദിച്ചു. സി.എ. ജാൻസി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |