
പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ സീറോ വേസ്റ്റ് ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു. തൃപ്രയാർ പാലം മുതൽ കരിവാംകുളം വരെ മെയിൻ റോഡ് പരിസരം വൃത്തിയാക്കി. അഷ്‌റഫ് ഒ.എസ്, ഷൈനി ബാലകൃഷ്ണൻ, ഷീജ സദാനന്ദൻ, സിജോ പുലിക്കോട്ടിൽ, ആന്റോ തൊറയൻ,സി.എൽ.ജോയ്, പ്രജീഷ,വി.കെ.ഗുണസിംഗ്, സദാശിവൻ, രതി അനിൽകുമാർ, മിനി ജോസ്, സതി ജയചന്ദ്രൻ, ജിഷ്ണു പ്രേമൻ, മീന സുനിൽ, സനിത, സജൻ, രഹ്‌ന പ്രജു, കെ.വി. സുനിത എന്നിവരും തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന, കുടുംബശ്രീ, രാഷ്ട്രീയ പാർട്ടികൾ എന്നിവരും പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |