
കൊടുങ്ങല്ലൂർ: ലഹരി വ്യാപനത്തിനെതിരെ ജനമനസാക്ഷി ഉണർത്താൻ എറിയാട് സാന്ത്വനം റസിഡന്റ്സ് അസോസിയേഷൻ മനുഷ്യച്ചങ്ങല തീർത്തു. എറിയാട് ചന്ത മുതൽ തട്ട് പള്ളിക്കവല വരെ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടുങ്ങല്ലൂർ സ്ത്രീ കൂട്ടായ്മ ചെയർപേഴ്സൺ നെജു ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഈസാബിൻ അബ്ദുൾ കരീം, വി.എം.ഷൈൻ, കെ.എ. കദീജാബി, ഇ.കെ. സോമൻ, കെ.എം.അബ്ദുൾ ജമാൽ, പി.കെ. മുഹമ്മദ്, പി.എച്ച്.നാസർ, സാറബി ഉമ്മർ, മാഹിൻ സുഹ്രി, ഇ.എ. റഷീദ് എന്നിവർ പങ്കെടുത്തു. കെ.കെ.കുഞ്ഞുമൊയ്തീൻ, ടി.കെ. ഇഖ്ബാൽ, സബിത ടീച്ചർ, വി.കെ.കരീം, കെ.കെ.സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |