
കൊടുങ്ങല്ലൂർ: ആല കോതപറമ്പ് കോരു ആശാൻ സ്മാരക വൈദീക സംഘം പാഠശാലയുടെ നവീകരിച്ച പാഠശാലയുടെ ഉദ്ഘാടനം സംഘം ആചാര്യൻ സി.ബി. പ്രകാശൻ തന്ത്രികൾ നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് എം.എൻ. നന്ദകുമാർ തന്ത്രികൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ.ലാലപ്പൻ തന്ത്രികൾ ആമുഖപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയൻ കൺവീനർ പി.കെ. രവീന്ദ്രൻ പ്രസംഗിച്ചു. പി.സി.ബൈജു ശാന്തി, എ.ബി.വിശ്വംഭരൻ ശാന്തി, പി.കെ. ഉണ്ണി ശാന്തി, പി.ആർ. മനോജ് ശാന്തി, ഒ.വി. സന്തോഷ് ശാന്തി, പി.എ. സജ്ജയൻ ശാന്തി, കെ.എസ്. കണ്ണൻ ശാന്തി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |