
വലപ്പാട്: ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപയ്ക്ക് വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ വീതം കായിക വകുപ്പിന്റെ ഫണ്ടും സി.സി.മുകുന്ദൻ എം.എൽ.എയുടെ എ.ഡി.എസ് ഫണ്ടും ഉൾപ്പെടുത്തിയാണ് നിർമ്മാണം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, ചീഫ് എൻജിനീയർ അനിൽ കുമാർ, റഹീം വീട്ടിപ്പറമ്പിൽ, ജനപ്രതിനിധികളായ കെ.സി.പ്രസാദ്, ഷിനിത ആഷിഖ്, രമേഷ് സി.എസ്, സി.ആർ.ഷൈൻ, വി.ആർ.ജിത്ത്, ഇ.പി.അജയഘോഷ്, കെ.വി.അമ്പിളി, ഇ.കെ.തോമസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
കുഷ്യൻ ലേയർ കോർട്ട്
കളിക്കാർക്ക് വീഴ്ചയിലുണ്ടാകുന്ന പരിക്ക് കുറയ്ക്കാനായി കുഷ്യൻ ലേയർ ഫുട്ബാൾ കോർട്ട്
നിർമ്മിക്കുക ഫുട്ബാൾ കോർട്ട്, ഗ്യാലറി, അക്രിലിക് ബാഡ്മിന്റൺ കോർട്ട്, ക്രിക്കറ്റ് നെറ്റ്‌സ്
ഗ്രൗണ്ടിന്റെ കിഴക്കു ഭാഗത്തായി മൂന്ന് വരികൾ ഉള്ള ഗാലറി
ആറ് മീറ്റർ ഉയരത്തിൽ നൈലോൺ നെറ്റ് ഉപയോഗിച്ച് ഫെൻസിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |