SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

ഒഴിവ് നികത്താതെ വനം വകുപ്പ്​: പ്രതിരോധിക്കാൻ ജീവനക്കാരില്ല

ബീറ്റ് ഫോറസ്റ്റർ, വാച്ചർ, കാട്ടുതീ തടയുന്നതിനുള്ള തൊഴിലാളികൾ എന്നിവരുടെ എണ്ണത്തിൽ വൻ കുറവ്

തൃ​ശൂ​ർ​:​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​വ​നം​ ​വ​കു​പ്പ്.​ കാ​ട്ടാ​ന​ശ​ല്യ​വും ​ ​പു​ലി​യുടെ ​ ​ആ​ക്ര​മ​ണ​വും​ ​നി​ര​ന്ത​ര​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​വാ​ഴ​ച്ചാ​ൽ,​ ​പീ​ച്ചി,​ ​ചാ​ല​ക്കു​ടി​ ​ഡി​വി​ഷ​നുകളിൽപോലും ​ആ​വ​ശ്യ​മാ​യ​ ​ബീ​റ്റ് ​ഓ​ഫീ​സ​റി​ല്ല.​ ​ ​വ​ന​ത്തി​ൽ​ ​എ​ന്ത് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ഴും​ ​ആ​ദ്യം​ ​സേ​വ​ന​ ​രം​ഗ​ത്തെ​ത്തു​ന്ന​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ത​സ്തി​ക​യി​ൽ​ ​ജി​ല്ല​യി​ൽ​ ​നാ​ല് ​ഡി​വി​ഷ​നു​ക​ളി​ലാ​യി​ 42​ ​പേ​രു​ടെ​ ​ഒ​ഴി​വാ​ണു​ള്ള​ത്.​ ​ഒ​ഴി​വ് ​നി​ക​ത്താ​ത്ത​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​യ​പ്പോ​ൾ​ ​പി.​എ​സ്.​സി​ 22​ ​പേ​രു​ടെ​ ​റാ​ങ്ക് ​ലി​സ്റ്റ് ​മാ​ത്രം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​ഇ​വ​രു​ടെ​ ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ച്ചെ​ങ്കി​ലും​ ​എ​ത്ര​പേ​രു​ടെ​ ​സേ​വ​നം​ ​വ​കു​പ്പി​ന് ​ല​ഭ്യ​മാ​കു​മെ​ന്ന് ​അ​റി​യി​ല്ല. വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​പു​ല​ർ​ത്തേ​ണ്ട​ ​ജോ​ലി​യാ​യ​തി​നാ​ൽ​ ​പ​ല​രും​ ​മ​റ്റു​ ​ജോ​ലി​ക​ൾ​ ​ല​ഭി​ച്ചാൽ വ​നം​വ​കു​പ്പി​ലെ​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ച് ​പോ​കു​ന്ന​ ​സാ​ഹ​ച​ര്യ​വു​മു​ണ്ട്.​ ​ഒാ​രോ​ ​സ്‌​റ്റേ​ഷ​നു​ക​ളി​ലും​ ​ചു​രു​ങ്ങി​യത് ​പ​ത്ത് ​പേ​രു​ടെ​യെ​ങ്കി​ലും​ ​സേ​വ​നം​ ​ആ​വ​ശ്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​കോ​ട​തി​ ​ഡ്യൂ​ട്ടി,​ ​ജീ​വ​ന​ക്കാ​രു​ടെ​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ൾ​ ​എ​ന്നി​വ​ ​കൂ​ട്ടി​യാ​ൽ​ ​കു​റ​ച്ച് ​പേ​രു​ടെ​ ​സേ​വ​നം​ ​മാ​ത്ര​മാ​ണ് ​ല​ഭ്യ​മാ​കു​ക.


താത്കാലിക ജീവനക്കാരുടെ എണ്ണവും കുറച്ചു

സാമ്പത്തിക പ്രതിസന്ധിമൂലം ആദിവാസി ഉന്നതികളിലേയും മലയോര മേഖലകളിലുള്ളവരുടെയും നിയമനം വെട്ടിക്കുറച്ച് വനംവകുപ്പ്. വേനൽക്കാലങ്ങളിൽ കാട്ടുതീ തടയുന്നതിനായി താത്കാലികമായി ഇവരെ നിയമിക്കാറുണ്ട്. പലർക്കും മാസങ്ങളായി ശമ്പളം കുടിശികയുണ്ട്. 56 വയസ് കഴിഞ്ഞവരെ വാച്ചർമാരായി നിയമിക്കാൻ പാടില്ലെന്ന നിർദ്ദേശവും വകുപ്പിന് തിരിച്ചടിയായി. ഇത്തരക്കാരെ ലഭിച്ചാൽ ഇവരുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് വനം വകുപ്പ് ജീവനക്കാർ പറയുന്നു. വനമേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവരെ മാത്രമാണ് ഇത്തരം ജോലിക്ക് കൂടുതലായും നിയോഗിക്കാറുള്ളത്. കാട്ടുതീ തടയുന്നതിന് നിയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണവും കുറച്ചിരുന്നു.

സ്‌റ്റേഷനുകൾ പുന: സ്ഥാപിച്ചില്ല

നിറുത്തലാക്കിയ അകമല, പൊങ്ങണംകാട് സ്റ്റേഷനുകൾ പുന: സ്ഥാപിക്കാൻ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. പൊങ്ങണംകാട് സ്റ്റേഷൻ പട്ടിക്കാടിലേക്കും അകമല മച്ചാടിലുമാണ് ലയിപ്പിച്ചത്. വലിയ ഏരിയയാണ് പൊങ്ങണംകാടിന് കീഴിലുള്ളത്. ചാവക്കാട് വരെ വ്യാപിച്ച് കിടന്നിരുന്ന പ്രദേശമാണ് പട്ടിക്കാടിനോട് ചേർത്തത്. ഇത് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പുങ്ങോട് പുതിയ സ്റ്റേഷൻ ആരംഭിച്ചുവെന്നത് മാത്രമാണ് ഏക നേട്ടം.


ജില്ലയിലെ ഡിവിഷൻ ഓഫീസുകൾ
തൃശൂർ
ചാലക്കുടി
വാഴച്ചൽ
പീച്ചി


ജില്ലയിലെ റേഞ്ചുകൾ


മച്ചാട്
വടക്കാഞ്ചേരി
പട്ടിക്കാട്
പരിയാരം
വെള്ളിക്കുളങ്ങര
പാലപ്പിള്ളി
ചാർപ്പ
വാഴച്ചാൽ
കെല്ലത്തിരുമേട്
അതിരപ്പിള്ളി
ഷോളയാർ
ചിമ്മിണി
പീച്ചി


ആകെ റേഞ്ച്- 13

സോഷ്യൽ ഫോറസ്ട്രി റേഞ്ച്-2

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL