
തൃശൂർ: പൊതുയിടങ്ങളിൽ താത്കാലിക ബോർഡ് സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആർട്ടിസ്റ്റ് ആൻഡ് അസോസിയേറ്റ്സ് യൂണിയൻ (സി.ഐ.ടി.യു) 23ന് വൈകിട്ട് തൃശൂർ കോർപ്പറേഷന് മുമ്പിൽ ധർണയും തെരുവ് പ്രതിഷേധ വരയും ഒപ്പ് ശേഖരണവും സംഘടിപ്പിക്കും. പ്രചാരണ പരിപാടി കഴിഞ്ഞാൽ പിറ്റേ ദിവസം തന്നെ ബോർഡുകൾ നീക്കു ചെയ്യാമെന്ന നിർദ്ദേശം അംഗീകരിക്കുക, തൊഴിൽ നഷ്ടപ്പെട്ട ആർട്ടിസ്റ്റുകൾക്കും അനുബന്ധ തൊഴിലാളികൾക്കും 10,000 രൂപ പ്രതിമാസ സമാശ്വാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. ജില്ലാ പ്രസിഡന്റ് ഷാജൻ വർഗീസ്, ജില്ലാ സെക്രട്ടറി ഉണ്ണി പിക്കാസോ, ട്രഷറർ ഷോബിൻ, ജോസ് കാച്ചപ്പിള്ളി, അനിൽ തൃശൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |