
തൃശൂർ: ജാതിവിവേചനത്തിനും അയിത്താചരണത്തിനുമെതിരെ ജാതി ഉന്മൂലന പ്രസ്ഥാനം, കൾച്ചറൽ ഫോറം, ശ്രീനാരായണ ദർശന വേദി, എസ്.സി/എസ്.ടി ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൂടൽ മാണിക്യം ദേവസ്വം ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. നാളെ രാവിലെ 11ന് ഇരിങ്ങാലക്കുട ആൽത്തറയിൽ നിന്നാരംഭിക്കുന്ന മാർച്ച് സാംസ്‌കാരിക പ്രവർത്തകൻ ടി.ആർ.രമേഷ് ഉദ്ഘാടനം ചെയ്യും. അയിത്താചാരണം നടത്തിയ കൂടൽ മാണിക്യക്ഷേത്രം തന്ത്രിമാരെയും ദേവസ്വം അധികാരികളെയും പ്രോസിക്യൂട്ട് ചെയ്യുക, തന്ത്രികൾ മുതൽ പാചകക്കാർ വരെയുള്ളവരെ ജാതിയോ പാരമ്പര്യമോ അടിസ്ഥാനമാക്കാതെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കുക, മതേതര നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. എം.കെ.ദാസൻ, പി.എൻ.പ്രോവിന്റ്, വി.എ.ബാലകൃഷ്ണൻ, വിജയൻ വല്ലച്ചിറ, എൻ.ബി.അജിതൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |