SignIn
Kerala Kaumudi Online
Thursday, 22 October 2026 10.12 PM IST

കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം

ldf

തൃശൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലയിലെ 13 മണ്ഡലങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തൃശൂർ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദറും പുതുക്കാട് പോസ്റ്റ് ഒാഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം എം.എം.വർഗീസും ഉദ്ഘാടനം ചെയ്തു. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ (കൊടുങ്ങല്ലൂർ) മാള ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് (കയ്പമംഗലം) ശ്രീനാരായണപുരം പോസ്റ്റ് ഓഫീസ് മാർച്ചും സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ (നാട്ടിക) ചേർപ്പ് ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ഉദ്ഘാടനം ചെയ്തു.
ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി (ഗുരുവായൂർ) ചാവക്കാട് പോസ്റ്റ് ഓഫീസ് മാർച്ചും എൻ.സി.പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എ.വി.വല്ലഭൻ ചേലക്കര പോസ്റ്റ് ഓഫീസ് മാർച്ചും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് ചാലക്കുടി പോസ്റ്റ് ഓഫീസ് മാർച്ചും ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി.ജോഫി വടക്കാഞ്ചേരി പോസ്റ്റ് ഓഫീസ് മാർച്ചും ഉദ്ഘാടനം ചെയ്തു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ഡേവിസ് ഇരിങ്ങാലക്കുട ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും പി.കെ.ചന്ദ്രശേഖരൻ കുന്നംകുളം ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും കെ.വി.നഫീസ (മണലൂർ) പാവറട്ടി പോസ്റ്റ് ഓഫീസ് മാർച്ചും പ്രൊഫ. സി.രവീന്ദ്രനാഥ് (ഒല്ലൂർ) കുട്ടനെല്ലൂർ പോസ്റ്റ് ഓഫീസ് മാർച്ചും ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL