SignIn
Kerala Kaumudi Online
Thursday, 22 October 2026 10.13 PM IST

കൺവെൻഷനും അവാർഡ് ദാനവും

tma

തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് കൺവെൻഷനും അവാർഡ് ദാനവും 20ന് വൈകിട്ട് ആറിന് ഹയാത്ത് റീജൻസിയിൽ നടക്കും. അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മിസൈൽ വുമൺ ഡോ. ടെസി തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി പി.ആർ.ശേഷാദ്രി എന്നിവർ മുഖ്യാതിഥികളാകും. ധനലക്ഷ്മി ബാങ്ക് എം.ഡി കെ.കെ.അജിത്ത് കുമാർ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ നൽകും. സി.എസ്.മേനോൻ, കെ.പി.നമ്പൂതിരീസ് ആയുർവേദിക്‌സ് എം.ഡി കെ.ഭാവദാസൻ, മീര പ്യാരിലാൽ, ഡോ. പി.ഭാനുമതി എന്നിവർക്ക് വിവിധ പുരസ്‌കാരങ്ങൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ടി.ആർ.അനന്തരാമൻ, സെക്രട്ടറി അജിത്ത് കൈമൾ, സീനിയർ വൈസ് പ്രസിഡന്റ് സി.പത്മകുമാർ, ജാക്‌സൺ ഡേവിഡ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL