SignIn
Kerala Kaumudi Online
Thursday, 22 October 2026 10.13 PM IST

ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം

udgadanam
വനവിഭവങ്ങളുടെ മൂല്യവര്‍ദ്ധിന ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്യനില്‍ നിന്നും കെ.കെ. രാമചന്ദ്രന്‍ എം.എല്‍. എ ഏറ്റുവാങ്ങി നിര്‍വ്വഹിക്കുന്നു

എച്ചിപ്പാറ: ചിമ്മിനി വന മേഖലയിലെ വനശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ വനവിഭവങ്ങളുടെ മൂല്യവർദ്ധിന ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം നടന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽ നിന്നും കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി വിപണനോദ്ഘാടനം നിർവഹിച്ചു. തേനിച്ച മെഴുകിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ലിപ് ബാം, ആയൂർവേദ എണ്ണകൾ, കൺമഷി, സോപ്പ് നിലയമരി ഹെയർ ഓയിൽ, അലോവേര ഷാംപു തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയത്. എച്ചിപ്പാറ ഉന്നതിയിലെ അംഗങ്ങളെ ഉൾപ്പെടുത്തി 20 അംഗങ്ങൾ ഇടങ്ങുന്ന അഞ്ച് സംഘങ്ങളാണ് എച്ചിപ്പാറയിൽ ഉള്ളത്. ചിമ്മിനി വനശ്രി ഔട്ട്‌ലെറ്റിൽ നിന്നും ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL