
തൃശൂർ: തിരുവനന്തപുരം - ഊട്ടി സ്വിഫ്റ്റ് ഡീലക്സ് സർവീസിന് പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബോർഡിംഗ് പോയിന്റ് അനുവദിച്ചു. ദീർഘദൂര യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പുതിയ ബോർഡിംഗ് പോയിന്റ് വഴി ഊട്ടി വരെയുള്ള യാത്രാസൗകര്യം പ്രയോജനപ്പെടുത്താനാകും. ദിവസവും രാത്രി 12.46ന് പുതുക്കാടെത്തുന്ന ബസ് രാവിലെ 5.21ന് ഊട്ടിയിലെത്തും. ഷൊർണൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, നാടുകാണി, ഗൂഡല്ലൂർ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. തിരിച്ച് രാത്രി ഏഴിന് ഊട്ടിയിൽ നിന്ന് പുറപ്പെട്ട് രാത്രി 12ന് പുതുക്കാടെത്തും. 361 രൂപയാണ് പുതുക്കാട് നിന്നും ഊട്ടി വരെയുള്ള ടിക്കറ്റ് നിരക്ക്. കെ.കെ.രാമചന്ദ്രൻ എം.എൽ.എയും മന്ത്രി ഗണേഷ്കുമാറും കെ.എസ്.ആർ.ടി.സി എം.ഡിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് ബോർഡിംഗ് പോയിന്റ് അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |