
കൊടുങ്ങല്ലൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭ പതിമൂന്നാം വാർഡിൽ കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതിക്ക് നഗരസഭ 30000 രൂപ വകയിരുത്തിയിട്ടുണ്ട്. കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുക എന്നുള്ളത് കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക എന്നത് കൂടി ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. ഇഞ്ചി, മഞ്ഞൾ, കപ്പ, ചേമ്പ്, ചേന എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. നഗരസഭ കൗൺസിലർ പി.എൻ.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉഷ, ബാലരവി, ശാരദ ബാലരവി, പദ്മിനി ഭാസ്കരൻ, അംബിക ഉണ്ണിക്കൃഷ്ണൻ, പ്രമീള സതീശൻ, പ്രിയ, മുകുന്ദൻ, മീന മുരളി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |