
പാവറട്ടി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മണലൂർ മണ്ഡലം കമ്മിറ്റി പാവറട്ടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.വി.നഫീസ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് മണലൂർ മണ്ഡലം കൺവീനർ ടി.വി.ഹരിദാസൻ, സി.ടി.ബാബു, വി.കെ.ജോസഫ്, വി.ആർ.മനോജ്, പി.എ.മുഹമ്മദ് ഷാഫി, ആർ.പി.റഷീദ് മാസ്റ്റർ, പി.എൽ.ഡൊമിനി, സി.ഡി.ജോസ്, വി.ജി.സുബ്രഹ്മണ്യൻ, ടി.ബാബു ആന്റണി എന്നിവർ സംസാരിച്ചു. പാവറട്ടി പള്ളി നടയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |