SignIn
Kerala Kaumudi Online
Thursday, 22 October 2026 10.15 PM IST

ഇറ്റ്‌ഫോക്കിന് നാലു കോടി വേണം

itfok

തൃശൂർ: ഇറ്റ്‌ഫോക് നടത്തുന്നതിന് നാലു കോടി രൂപ വേണമെന്ന് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി പറഞ്ഞു. കഴിഞ്ഞ തവണ നടത്തിയതിന്റെ ചെലവെടുത്തത് പ്ലാൻ ഫണ്ടിൽ അനുവദിച്ച തുകയിൽ നിന്നാണ്. ഇനി ഒരു കോടി രൂപ കൂടി ഇത്തവണ നടത്തിയ ഇറ്റ്‌ഫോക്കിന്റെ ചെലവിലേക്ക് കിട്ടാനുണ്ട്. മിമിക്രിക്ക് കലയെന്ന രീതിയിൽ സർക്കാർ അംഗീകരിച്ചതിനു ശേഷം ആദ്യമായാണ് അവാർഡ് നൽകുന്നത്. മുമ്പൊരിക്കൽ നൽകിയിട്ടുണ്ടെങ്കിലും സർക്കാർ അംഗീകാരം കിട്ടിയിരുന്നില്ല. 2023ലാണ് സർക്കാർ ഇത് അംഗീകരിച്ചത്. അടുത്ത വർഷം ഇറ്റ്‌ഫോക് നാടകോത്സവം നടത്തുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പക്ഷേ പണം അനുവദിച്ചില്ലെങ്കിൽ നടത്താൻ സാധിക്കില്ലെന്നും സെക്രട്ടറി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL