
തൃശൂർ: വ്യാജ ലഹരി കേസിൽ കുടുക്കി 72 ദിവസം ജയിൽവാസം അനുഭവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഷീലാ സണ്ണിയെ എൽമി ത്രീ മന്ത്‌ലി ബ്യൂട്ടി മാഗസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ആദരിക്കൽ ചടങ്ങ് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.എ. സജിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എലവേറ്റ് ബ്യൂട്ടി അക്കാഡമി പ്രിൻസിപ്പൽ മിനി അദ്ധ്യക്ഷത വഹിച്ചു. വേൾഡ് സോഷ്യൽ റൈറ്റ്‌സ് കൗൺസിൽ നാഷണൽ കമ്മിറ്റി ചെയർമാൻ ഇ.എം ജോസഫ്, നാട്ടിക പഞ്ചായത്ത് മെമ്പർ മണികണ്ഠൻ, സിനിമ ആർട്ടിസ്റ്റ് അർച്ചന, ജെൻസൻ വലപ്പാട്, ഷൈൻ നാട്ടിക, പ്രോഗ്രാം കോർഡിനേറ്റർ ഷൈനി മാത്യു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |