SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

ജപ്തി വിരുദ്ധ കൺവെൻഷൻ

photo

തൃശൂർ: സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് ചേർപ്പ് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന ജപ്തിവിരുദ്ധ കൺവെൻഷൻ ഡോ. ജെ. ദേവിക ഉദ്ഘാടനം ചെയ്യും. കടംകുടിശ്ശികയുടെ പേരിൽ ജപ്തി ചെയ്യാതിരിക്കുന്നതിനും, ലേലം നടപടികൾ നിറുത്തിവയ്ക്കുന്നതിനും, സർഫാസി നിയമം റദ്ദാക്കുന്നതിനും, മൈക്രോ ഫിനാൻസ് കമ്പനികളുടെ പലിശക്കൊള്ള അവസാനിപ്പിക്കുന്നതിനുമാണ് കൺവെൻഷൻ. ടി.കെ. വാസു, പ്രശാന്ത് ഈഴവൻ, പി.എൻ. പ്രൊവിന്റ്, പി.കെ. വിജയൻ, സുബ്രൻ എങ്ങണ്ടിയൂർ, സേതു സമരം, പി.കെ. ഷാജി, സലിം വൈലശ്ശേരി, അലാ ഷഹാൻ, പി.എ. പുഷ്‌കരൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് വി.സി ജെന്നി, പി.ജെ. മാനുവൽ, പി.എ. കുട്ടപ്പൻ, പ്രവിത ഉണ്ണിക്കൃഷ്ണൻ, എം.പി. പ്രസാദ് തുടങ്ങിയവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, JAPTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL