SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

ശക്തൻ മാർക്കറ്റിൽ ശുചിമുറികൾ നിർമ്മിക്കണം

photo

തൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റിൽ ആധുനിക സൗകര്യങ്ങളോടെ ശുചിമുറികൾ നിർമ്മിക്കാനും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ ശുചിമുറികളില്ലാത്തതിനാൽ തൊഴിലാളികളും പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണെന്ന പരാതിയിലാണ് ഉത്തരവ്.

കോർപറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതി ശരിവച്ചു. ശുചിമുറിയില്ലാത്തതിനാൽ മാർക്കറ്റ് പരിസരം വൃത്തിഹീനമാണെന്ന് റിപ്പോർട്ടിലുണ്ട്. ശുചിമുറികൾ നിർമ്മിക്കുന്നതിന് കോർപറേഷൻ കൗൺസിലിന്റെ അനുമതിക്ക് വിധേയമായി നടപടിയെടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയന്തിര പ്രാധാന്യത്തോടെ നഗരസഭ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികൾക്ക് വേഗം കൂട്ടണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. എളനാട് സ്വദേശി ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SAKTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL