
തൃശൂർ: അദ്ധ്യാപകരോടും സംസ്ഥാന സർക്കാർ ജീവനക്കാരോടും സർക്കാർ കാട്ടുന്ന അവഹേളനവും കൊള്ളയടിക്കലും അവസാനിപ്പിക്കണമെന്നും കവർന്നെടുത്ത കുടിശ്ശികകൾ അനുവദിക്കണമെന്നും കെ.പി.എസ്.ടി.എ ജില്ലാ സമിതി. സർക്കാർ അധികാരമേറ്റ കാലം മുതൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും ലഭിക്കാനുള്ള ആനുകൂല്യം മുഴുവൻ നിഷേധിക്കുകയാണ്. 2019ൽ നടക്കേണ്ട ശമ്പള പരിഷ്‌കരണം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021ലാണ് നടപ്പിലാക്കിയത്. ശമ്പളത്തിൽ ലയിപ്പിച്ച ഡി.എ കുടിശ്ശിക നൽകാതെ കബളിപ്പിച്ചെന്നും യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എസ്. സുഹൈർ, പി.സി. ശ്രീപദ്മനാഭൻ, ഷാഹിദ റഹ്മാൻ, സാജു ജോർജ്, കെ.ജെ. ജോബി, എ.എം. ജയ്‌സൺ, സി.ആർ. ജിജോ, റെയ്ജു പോൾ, ജെസ്ലിൻ ജോർജ്, എം.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |