
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടത്തുന്ന ആറാട്ടുപുഴ പൂരം പ്രശ്നോത്തരി 30 ന് രാവിലെ 9ന് നടക്കും. തന്ത്രി മുഖ്യൻ കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർത്ഥം ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രശ്നോത്തരി. വിജയികൾക്കുള്ള സമ്മാനം ഏപ്രിൽ 3ന് വൈകീട്ട് 6 ന് ക്ഷേത്രാങ്കണത്തിൽ വച്ച് സമ്മാനിക്കും. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ പേര്, വിലാസം, ജനന തീയതി, വയസ്, വാട് ആപ്പ് മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ, വയസ് തെളിയിക്കുന്നതിനുള്ള രേഖയുടെ പകർപ്പ്, പാസ്പോർട്ട് വലുപ്പത്തിലുള്ള കളർ ഫോട്ടോ എന്നിവ സഹിതം ആറാട്ടുപുഴ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി ഓഫീസിൽ 27 നകം സമർപ്പിക്കണം. ഫോൺ 7012693980
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |