SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

പൂരം പ്രദർശന നഗരി സജ്ജം

1

ഇന്ന് ഉദ്ഘാടനം

തൃശൂർ: പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പൂരം പ്രദർശനത്തിന് ഇന്ന് തുടക്കം. വടക്കുന്നാഥ ക്ഷേത്രം മൈതാനത്തിന്റെ വടക്കുകിഴക്ക് ഭാഗത്തെ പ്രദർശന നഗരയിൽ ഇന്ന് വൈകിട്ട് 5.30ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ. രാജനും ചേർന്ന് ഭദ്രദീപം തെളിച്ച് പ്രദർശനം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയാകും. പി. ബാലചന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, റെജി ജോയ്,പൂരം പ്രദർശനക്കമ്മിറ്റി പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, സെക്രട്ടറി എം. രവികുമാർ എന്നിവർ സംസാരിക്കും. പ്രദർശനം മേയ് അവസാനവാരം സമാപിക്കും. തറവാടക സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 42 ലക്ഷം രൂപ വാടക തുടരാമെന്ന് സമവായത്തിൽ എത്തിയിട്ടുണ്ടെന്നും അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രദർശനക്കമ്മിറ്റി സെക്രട്ടറി എം. രവികുമാർ, വൈസ് പ്രസിഡന്റുമാരായ ഡോ. എം. ബാലഗോപാൽ, പി. പ്രകാശ്, ജോയിന്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മങ്ങാട്ട്, ട്രഷറർ കെ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.

പൂരം പ്രദർശനം

ഇരുദേവസ്വങ്ങൾക്കും പൂരം നടത്തിപ്പിനുള്ള രണ്ടരക്കോടയോളം രൂപയുടെ നല്ലൊരു വിഹിതവും പ്രദർശനത്തിലൂടെയാണ് സമാഹരിക്കുന്നത്. ഈ വർഷം 180ലേറെ സ്റ്റാളുകളും ഏഴുപതിലേറെ പവലിയനുകളുമുണ്ടാകും. ഐ.എസ്.ആർ.ഒ, ബി.എസ്.എൻ.എൽ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കേരള പൊലീസ്, എക്‌സൈസ്, എൻ.സി.സി, ഹോമിയോ വകുപ്പ് തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ പവലിയനുകളുണ്ടാകും. പ്രതിരോധന മന്ത്രാലയത്തിന്റെ സ്റ്റാളും ഉണ്ടാകുമെന്ന് ഭരവാഹികൾ വിശദീകരിച്ചു.

ആകർഷണങ്ങൾ

റോബോട്ടിക്‌സ് എനിമൽസിന്റെ പ്രദർശനവും സൂപ്പർ റിയാലിറ്റി 5ഡി ഡോം തിയറ്ററും ഇക്കുറി പൂരം പ്രദർശനത്തിന്റെ ആകർഷണമാകും. ദിനംപ്രതി വൈകിട്ട് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. സാധാരണ ദിനങ്ങളിൽ 40 രൂപയും പൂരം നാളിലും തലേന്നും പിറ്റേന്നും 50 രൂപയുമാണ് പ്രവേശന ടിക്കറ്റ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL