
തൃശൂർ: കോൾനിലങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ വൃഷ്ടി പ്രദേശങ്ങളുടെ പുനഃരുജ്ജീവനവും പരിസ്ഥിതിയും ജൈവ വൈവിദ്ധ്യവും പരിപാലിക്കുന്നതിന്റെ ഭാഗമായി ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നടത്തി. പാണഞ്ചേരിയിൽ വിതരണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. പി.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ , വി.ജയകുമാർ എന്നിവർ സംസാരിച്ചു. പുത്തൂരിൽ പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അശ്വതി സുനീഷ്, നളിനി വിശ്വംഭരൻ, ലിബി വർഗീസ്, ജോസഫ് ഷൈൻ എന്നിവർ സംസാരിച്ചു. നടത്തറ, പുത്തൂർ, പാണഞ്ചേരി പഞ്ചായത്തുകളിലായി 6.63 കോടിയുടെ പ്രവർത്തനമാണ് നടക്കുന്നത്.
പടം
പുത്തൂർ പഞ്ചായത്തിൽ ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |