
തൃശൂർ: വി.കെ.മോഹനൻ കാർഷിക സംസ്‌കൃതിയുടെ നേതൃത്വത്തിൽ പാടശേഖരസമിതിയുടെ സഹകരണത്തോടെ താന്ന്യം പഞ്ചായത്തിലെ ശ്രീരാമൻചിറയിൽ നടത്തുന്ന തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം 27ന് നടത്തും. താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന ശ്രീരാമൻചിറയിൽ സൂര്യകാന്തിയും തണ്ണിമത്തനും ഷമാമും എള്ളും സീസണലായി കൃഷി ചെയ്തുവരുന്നുണ്ട്.
27ന് രാവിലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, മുൻ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് എന്നിവർ ചേർന്നാണ് വിളവെടുപ്പ് നിർവഹിക്കുന്നത്. കാർഷിക സംസ്‌കൃതി ചെയർമാൻ അഡ്വ. വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഐ.എം.വിജയൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവർ ചേർന്ന് ആദ്യവില്പന നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |