SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

ഭരണി: നഗരസഭ ഒരുക്കങ്ങൾ തുടങ്ങി

temple

കൊടുങ്ങല്ലൂർ: ഭരണി മഹോൽസവത്തിന്റെ ഭാഗമായി നഗരത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ നഗരസഭ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്. മാർച്ച് 30, 31 തിയ്യതികളിൽ നഗരസഭയുടെ പ്രത്യേക ഭക്ഷണശാലയിൽ അന്നദാനവും കുടിവെള്ളവും ഒരുക്കുന്നുണ്ട്. നഗരത്തിന്റെ ശുചിത്വ പരിപാലനത്തിന് നഗരസഭയുടെ ആരോഗ്യ വിഭാഗം സജ്ജമായി കഴിഞ്ഞു. ഹോട്ടലുകളിലും ഇതര ഭക്ഷണശാലകളിലും ശക്തമായ നിരീക്ഷണമുണ്ടാകും. ഭക്തജനങ്ങൾ കൂടുതൽ കേന്ദ്രീകരിക്കുന്ന നഗര സഭാ വാർഡുകളിൽ കുടി വെള്ളവും, ആവശ്യാനുസരണം ബയോ ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കും.താലൂക്ക് ആശുപത്രി അധികൃതരും ക്രമസമാധാന പാലകരും , റോഡ് ട്രാഫിക്ക് അധികൃതരുമായി കൂടിയാലോചനകൾ നടത്തി ആവശ്യമായ കരുതൽ നടപടികൾ തീരുമാനിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, BHARANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL