SignIn
Kerala Kaumudi Online
Thursday, 22 October 2026 7.18 PM IST

കൺവൻഷൻ സെൻ്റർ, തിയേറ്റർ കോംപ്ലക്സ്... പീച്ചിയിൽ ബൃഹദ് പദ്ധതി

peechi

തൃശൂർ: ഇന്റർനാഷണൽ കൺവൻഷൻ സെന്റർ, മൾട്ടിപ്ലസ് തിയേറ്റർ കോംപ്ലക്‌സ് എന്നിവയടക്കം പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് ബൃഹദ് പദ്ധതി. നിർമ്മാണഘട്ടങ്ങൾ ആസൂത്രണം ചെയ്യാൻ മന്ത്രിതല യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ഓരോ പ്രവൃത്തിയിലും സർക്കാർ ഫണ്ട്, കിഫ്ബി, പി.പി.പി സഹായം എന്നിവയിൽ നിർമ്മാണ നിർവഹണം പൂർത്തിയാക്കാവുന്നവ ഇനം തിരിച്ച് സമർപ്പിക്കും. പല സ്ഥലത്തും പഴയ കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ പുതിയൊരു സമുച്ചയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും പീച്ചി വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്ന കാര്യവും പരിഗണിക്കും.


പദ്ധതി: ഡാമിന്റെ 86 ഏക്കർ ഭൂമിയിൽ

നിർമ്മാണം: ഒമ്പത് സോണുകളിൽ

പ്രവേശന കവാടത്തിനോട് ചേർന്ന ആദ്യ സോണിൽ: ഇന്റർനാഷണൽ കൺവൻഷൻ സെന്റർ, മൾട്ടിപ്ലസ് തിയേറ്റർ കോംപ്ലക്‌സ്, പാർക്കിംഗ് ഏരിയ.


രണ്ടാം സോണിൽ: എൻട്രൻസ് പ്ലാസയും ടിക്കറ്റ് കൗണ്ടറും.


മൂന്നിൽ: എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (കെ.ഇ.ആർ.ഐ) അഡ്മിൻ ബ്ലോക്ക്, ഹോസ്റ്റൽ, ട്രേഡിംഗ് സെന്റർ, ലാബ്, ക്വാർട്ടേഴ്‌സ്, പാർക്കിംഗ്.

നാലിൽ: സെൻട്രൽ പാർക്കിംഗ് സോൺ, പൊതു ശൗചാലയം, ക്ലിനിക്ക്, സർവീസസ്.


അഞ്ചിൽ: ഷോപ്പിംഗ് സ്ട്രീറ്റ്, കിയോസ്‌ക്‌സ്, ഫുഡ് കോർട്ടുകൾ, റസ്റ്ററന്റുകൾ


ആറിൽ: അമ്യൂസ്‌മെന്റ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, റോളർ കോസ്റ്റർ


ഏഴിൽ: ഓപ്പൺ എയർ തിയേറ്റർ, പ്രീ വെഡ്ഡിങ് ഷൂട്ടിങ് സ്‌പോട്ട്, സൈക്കിളിങ് ട്രാക്ക്, ലാൻഡ്‌സ്‌കേപ്ഡ് പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ


എട്ടിൽ: പീച്ചി ഹൗസ് റസ്റ്റോറേഷൻ. അഡീഷണൽ മുറികൾ ഉള്ള കെട്ടിടം, റസ്റ്റോറന്റ്‌സ്, കിച്ചൺ, ഗാർഡൻ


ഒമ്പതിൽ: ഡാം ലൈറ്റിംഗ്, പനോരമിക് ഗ്ലാസ് ലിഫ്റ്റ്, ഡാം സൗൺസ്ട്രീം ഗാർഡൻ, വാച്ച് ടവർ, ഗ്ലാസ് ബ്രിഡ്ജ്, സിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, കഫറ്റേരിയ

ഒന്നാംഘട്ടം ഈ വർഷം

ഒന്നാംഘട്ട പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കും വിധം നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രിമാർ നിർദേശിച്ചു.

ഒല്ലൂർ നിയോജക മണ്ഡലം എം.എൽ.എ കൂടിയായ റവന്യൂ മന്ത്രി കെ രാജൻ, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിൽ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, CONVENTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL