
തൃശൂർ: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. നടൻ ശിവജി ഗുരുവായൂർ രചിച്ച ലഹരിവിരുദ്ധ തെരുവുനാടകം മാത്യൂസ് പാവറട്ടി അവതരിപ്പിച്ചാണ് ക്യാമ്പയിന് ആരംഭംകുറിച്ചത്. ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി.പ്രമോദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുഷിൽ ഗോപാൽ, ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി.പോൾ, കെ.ഗോപാലകൃഷ്ണൻ, കെ.എഫ്.ഡൊമിനിക്, ജൈജു സെബാസ്റ്റ്യൻ, ശോഭാ സുബിൻ, അഞ്ജന, ഷെറിൻ തേർമഠം, ബിനോയി ലാൽ, നൗഫിദ, ശ്രീകൃഷ്ണൻ, മഹേഷ് കാർത്തികേയൻ, അൽജോ ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |