
തൃശൂർ: ലഹരി വ്യാപനത്തിനെതിരെ 14 ജില്ലാ കേന്ദ്രങ്ങളിലും ദേശീയ അദ്ധ്യാപക പരിഷത്ത് ദീപം തെളിയിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രതിരോധ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. എൻ.ടി.യു സംസ്ഥാന അദ്ധ്യക്ഷ സ്മിത ഉദ്ഘാടനം ചെയ്തു. അക്ഷരദീപം വിജ്ഞാൻ ശ്രേഷ്ഠ പുരസ്കാരം നേടിയ എഴുത്തുകാരനും പ്രഭാഷകനുമായ ഗോവിന്ദൻകുട്ടി ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് എം.കെ.പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി വി.യു.ശ്രീകാന്ത്, സംസ്ഥാന ട്രഷറർ ഗിരീഷ്, സംസ്ഥാന വനിതാ കൺവീനർ പി.ശ്രീദേവി, സംസ്ഥാന ഹൈസ്കൂൾ വിഭാഗം കൺവീനർ ഡോ. അബി പോൾ, ജില്ലാ ട്രഷറർ സുനിൽ, വർഗീസ് എന്നിവർ പങ്കെടുത്തു. ബോധവത്കരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കെെയൊപ്പ്, ലഹരിക്കെതിരെയുള്ള കവിതാലാപനം, ലഹരിക്കെതിരെ ചിത്രരചന എന്നീ പരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |