
തൃശൂർ: സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഓട്ടോണമസ് പദവി ലഭിച്ചു.വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സഹൃദയയുടെ ലക്ഷ്യമെന്നും സാങ്കേതികമികവ് ഉയർത്താനും ഗവേഷണ മേഖല ശക്തിപ്പെടുത്താനും പുതിയ പദവി സഹായിക്കുമെന്നും അധികൃതർ പറഞ്ഞു. നാക് എ ഗ്രേഡ്, യു.ജി.സി അംഗീകാരം, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, എ.ഐ.സി.ടി.ഇ അംഗീകൃത കോഴ്‌സുകൾ, വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് എന്നിവയാണ് കോളേജിന്റെ നിലവാരം ഉറപ്പാക്കിയ ഘടകങ്ങൾ. സ്വയംഭരണപദവി കോളേജിന്റെ വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കാനും. അക്കാഡമിക് നവീകരണങ്ങൾക്കും പ്രൊഫഷണൽ കോഴ്‌സുകളുടെ വിപുലീകരണത്തിനും സ്വയംഭരണപദവി സാധ്യമാക്കും. വാർത്താ സമ്മേളനത്തിൽ ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, ഡോ. കെ.എൽ. ജോയ്, ഡോ. കെ. കരുണ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |