SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

പി.ജി.ദീപക് വധം വീണ്ടും രാഷട്രീയ ചർച്ചയാകുന്നു: വർഷങ്ങളുടെ നിയമ പോരാട്ടം, അഞ്ചു പേർ വീണ്ടും ജയിലിലേക്ക്

photo
1

തൃശൂർ: ജനതാദൾ (യു) നേതാവ് പി.ജി.ദീപക് വധക്കേസിലെ ഹൈക്കോടതി വിധി ജില്ലയിൽ വീണ്ടും രാഷട്രീയ ചർച്ചയാകുന്നു.
കേസിൽ കീഴ്‌ക്കോടതി ശിക്ഷിച്ച പത്തു പേരിൽ ആദ്യ അഞ്ചു പേർ കുറ്റക്കാരാണെന്നാണ് ഹൈക്കോടതി വിധി. വിചാരണ കോടതി വിധിക്കെതിരെ വീട്ടുകാരും സർക്കാരും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ എട്ടു വർഷത്തിന് ശേഷമാണ് വിധി വന്നത്. പഴുവിൽ സെന്ററിൽ റേഷൻകട നടത്തിയിരുന്ന ദീപക് നേരത്തെ ബി.ജെ.പി നേതാവായിരുന്നു. എന്നാൽ പ്രദേശിക പ്രശ്‌നങ്ങളെ തുടർന്ന് പാർട്ടി വിട്ട് ജനതാദൾ(യു) വിൽ ചേരുകയായിരുന്നു. പിന്നീട് ഉടലെടുത്ത പ്രശ്‌നങ്ങൾ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കട അടയ്ക്കാനൊരുങ്ങുന്ന സമയത്ത് വാനിലെത്തിയ സംഘം ദീപക്കിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ജനതാദൾ പ്രവർത്തകരായ സ്റ്റാലിൻ, മണി (സജീവ്) എന്നിവർക്കും പരുക്കേറ്റിരുന്നു. കൊല്ലപ്പെടുമ്പോൾ ദീപക് ജനതാ ദൾ(യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. 2015 മാർച്ചിലാണ് 24 നാണ് കൊല്ലപ്പെട്ടത്. പത്ത് പേരാണ് പ്രതി പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ആദ്യ അഞ്ചു പ്രതികളായ ഋഷികേഷ്, നിജിൻ, പ്രശാന്ത്, രശാന്ത്, ബ്രഷ്‌ണേവ് എന്നിവർക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതികളിൽ ഒരാൾ വിദേശത്താണ്. പ്രതികളെല്ലാവരും ആർ.എസ്.എസ് പ്രവർത്തകരാണ്. മുഖം മൂടി ആക്രമണമായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുഴുവൻ പ്രതികളെയും വെറുതെ വിടുകയായിരുന്നു. നിലവിൽ ഗോവ ഗവർണറായ അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയാണ് അന്ന് പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നത്.

പി.ജി.ദീപക്കിന്റെ കൊലപാതകത്തിൽ ഹൈക്കോടതി ഒന്നു മുതൽ അഞ്ച് പ്രതികളെ കുറ്റക്കാരായത് കണ്ടതിൽ സന്തോഷമുണ്ട്. 302 വകുപ്പ് പ്രകാരം കൊലയാളികൾക്ക് ഉയർന്ന ശിക്ഷ തന്നെ ലഭിക്കുമെന്നത് ക്രിമിനൽ രാഷ്ട്രീയക്കാർക്കെതിരെയുള്ള താക്കീതും കൂടിയാണ്.

( യൂജിൻ മോറേലി, ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL