
തൃശൂർ: സി.പി.ഐ - മേയർ ഉൾപ്പോര് നിറഞ്ഞു നിൽക്കെ മാലിന്യസംസ്കാരണ പ്ലാന്റിന് കൃഷിമന്ത്രി പി.പ്രസാദ് ഇടംകോലിട്ടെന്ന ആരോപണവുമായി മേയർ എം.കെ.വർഗീസ്. കൗൺസിലിൽ ബഡ്ജറ്റ് അവതരണ ചർച്ചയിലെ സമാപന പ്രസംഗത്തിലാണ് മേയർ കൃഷിമന്ത്രിയെ വിമർശിച്ചത്. അവസാനഘട്ടത്തിലാണ് അപ്രതീക്ഷിതമായി വഞ്ചിക്കുളത്തിന് സമീപം പ്ലാന്റ് തുടങ്ങുന്നത് മന്ത്രി ഇടപെട്ട് തടഞ്ഞത്. നഗരത്തിലുള്ളവർ മാലിന്യശല്യം സഹിച്ച് ജീവിക്കണോയെന്ന് കൃഷിമന്ത്രിയോട് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. തണ്ണീർത്തടമെന്ന സാങ്കേതിക പ്രശ്നം പറഞ്ഞാണ് കൃഷിമന്ത്രി മാലിന്യസംസ്കരണപ്ലാന്റിന് തുരങ്കം വെച്ചത്. നഗരത്തെ മാലിന്യവിമുക്തമാക്കുന്നതിന് 79 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പ്ലാന്റ് സംബന്ധിച്ച ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലും കോടതിയിലുമാണെന്നും മേയർ പറഞ്ഞു. പ്ലാന്റിന് ഒരു സെന്റ് ഭൂമി മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |