
ഗുരുവായൂർ: ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണത്തിന് ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ധനസഹായം പത്തുകോടിയായി ഉയർത്തി. നേരത്തെ അഞ്ച് കോടിയാണ് നൽകിയിരുന്നത്. 30 രാവിലെ 10 ന് കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളാകും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, സി.കെ. ആശ, ചാണ്ടി ഉമ്മൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജോബ് മൈക്കിൾ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |