
തൃശൂർ: കൊടകര കുഴൽപ്പണകേസ് അട്ടിമറിച്ച ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകിട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഏരിയാകേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗവും സംഘടിപ്പിക്കും. കെ.വി.അബ്ദുൾഖാദർ ചാലക്കുടിയിലും എ.സി.മൊയ്തീൻ തൃശൂരിലും എം.എം.വർഗ്ഗീസ് മണ്ണുത്തി ഏരിയയിലും ഉദ്ഘാടനം ചെയ്യും.
യു.പി ജോസഫ് (ഇരിങ്ങാലക്കുട), സേവ്യർ ചിറ്റിലപ്പിള്ളി (കുന്നംകുളം), പി.കെ.ഡേവീസ് ( കൊടകര) പി.കെ.ചന്ദ്രശേഖരൻ (നാട്ടിക), പ്രൊഫ.സി.രവീന്ദ്രനാഥ് (ചാവക്കാട്) എ.എസ്.കുട്ടി ( മണലൂർ) സി.സുമേഷ് (വടക്കാഞ്ചേരി), കെ.വി.രാജേഷ് ( ഒല്ലൂർ) ടി. ശശീധരൻ ( കൊടുങ്ങല്ലൂർ), എം.എൻ.സത്യൻ (ചേലക്കര), ഉഷ പ്രഭുകുമാർ (പുഴക്കലിൽ) , വി.പി.ശരത്ത് പ്രസാദ് (വള്ളത്തോൾ നഗർ), കെ.ആർ.വിജയ( മാള), ഗ്രീഷ്മ അജയ ഘോഷ് (ചേർപ്പ്) ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |