SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

പെൻഷൻകാരുടെ സമരം നാളെ

photo

തൃശൂർ: റിട്ടയർമെന്റ് ആനുകൂല്യങ്ങളും പെൻഷൻ പരിഷ്‌കരണ കുടിശികയും നൽകാത്തതിൽ പ്രതിഷേധിച്ച് കാർഷിക സർവകലാശാലയിലെ പെൻഷൻകാർ നാളെ വെള്ളാനിക്കരയിൽ ചേരുന്ന സർവകലാശാല ജനറൽ കൗൺസിലിന് മുൻപിൽ ധർണ നടത്തും. രാവിലെ 9.30ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എല്ലാ പെൻഷൻകാർക്കും കൂടി 110 കോടി രൂപയോളം കിട്ടാനുണ്ടെന്ന് യു.പി.എഫ്.കെ.എ.യു ജില്ലാ സെക്രട്ടറി വി.എസ്.സത്യശീലൻ പറഞ്ഞു. 2017 മുതൽ സർക്കാർ നൽകിയ പണം പെൻഷൻകാർക്ക് നൽകാതെ വകമാറ്റി സ്ഥിരനിക്ഷേപം നടത്തിയ അധികൃതരുടെ നടപടിയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡോ.രാജൻ കരിപ്പായി, ജോയിന്റ് സെക്രട്ടറി ബി.ഷിറാസ്, ട്രഷറർ രമേഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL