SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

ഏഴാറ്റുമുഖം ഗണപതിക്ക് മദപ്പാട്, ആനയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ്

ചാലക്കുടി: ഏഴാറ്റുമുഖം ഗണപതിക്ക് മദപ്പാടുണ്ടെന്ന് വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനയെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകി. പിന്നാലെ നടന്ന് ചിത്രങ്ങൾ എടുക്കുന്നതും ആനയെ പ്രകോപിപ്പിക്കുന്നതും അപകടകരമാണെന്ന് അറിയിപ്പിലുണ്ട്. ഏഴാറ്റുമുഖം ഗണപതിക്ക് മദപ്പാടിന്റെ ലക്ഷണം ഉണ്ടെന്ന് കേരള കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വൈൽഡ് ലൈഫ് വെറ്റിനറി ഓഫീസർ രണ്ട് ദിവസം നിരീക്ഷിച്ച ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. സ്ഥിരമായി വീട്ടുപറമ്പുകളിൽ കയറിയിറങ്ങി വാഴകളും തെങ്ങുകളും തിന്നുന്ന ശീലമാണ് കാട്ടാനക്കുള്ളത്. ഇതാണ് കനത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതും. മുൻ വർഷങ്ങളിൽ മദപ്പാടിന്റെ വേളകളിൽ ഏഴാറ്റുമുഖം ഗണപതി ചൊക്കനയിലെ ഉൾക്കാട്ടിലേക്ക് പോകാറുണ്ട്. അവിടെ കൂടുതൽ പിടിയാനകൾ ഉള്ളതിനാൽ ഇണചേരൽ എളുപ്പമായിരുന്നു. വെട്ടിക്കുഴി,ചൂളക്കടവ്,കോട്ടമല ,രണ്ടുകൈ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി ആന നിരവധി നാശങ്ങൾ വരുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL