
മാള: മാള ഗുരുധർമ്മ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മാള ടൗൺ വ്യാപാര ഭവൻ ഹാളിൽ ഇഫ്താർ സംഗമം നടത്തി. ഹോസ്പിറ്റൽ ചെയർമാൻ പി. കെ. സാബു അദ്ധ്യക്ഷനായി. മാള ഇമാം സുബൈർ മാന്നാനി ഇഫ്താർ സന്ദേശം നൽകി. ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. കെ. സുധീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.ടി ഇമാം അമീർ ഷാ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ. അഷറഫ് , സുദേഷ് എം. രഘു, പി.ടി. പാപ്പച്ചൻ, ഡോ. കെ.എം.മിഥുൻ, കെ.പി.പ്രമോദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |