
തൃശൂർ: കേന്ദ്രനയങ്ങൾക്കെതിരെ സി.പി.ഐ ദേശീയ നേതൃത്വം ആഹ്വാനം ചെയ്ത ദേശവ്യാപക ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല പ്രവർത്തക കൺവെൻഷൻ ചേരുന്നു. പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ 68 ാം വാർഷികദിനമായ 5നാണ് സംസ്ഥാനതല പ്രവർത്തക കൺവെൻഷൻ ചേരുന്നത്. രാവിലെ 10ന് കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ.പ്രകാശ്ബാബു അദ്ധ്യക്ഷത വഹിക്കും. നേതാക്കളായ കെ.പി.രാജേന്ദ്രൻ, പി.സന്തോഷ്‌കുമാർ എം.പി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.പി.സുനീർ എം.പി, ഇ.ചന്ദ്രശേഖരൻ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |