
തൃശൂർ: കോർപ്പറേഷനിലെ മികച്ച ഹരിത ഡിവിഷനായി ചെമ്പൂക്കാവ് ഡിവിഷനെ പ്രഖ്യാപിച്ചു. മന്ത്രി കെ.രാജനാണ് മാലിന്യമുക്ത പ്രഖ്യാപനം നടത്തിയത്. മികച്ച ഹരിത ഡിവിഷനായി തിരഞ്ഞെടുത്തതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡിവിഷൻ കൗൺസിലർ റെജി ജോയ് ചാക്കോള പറഞ്ഞു. ഓരോ ഡിവിഷനിലേക്കും അനുവദിച്ച 15ൽപരം ശുചീകരണ തൊഴിലാളികളെ കൃത്യമായി ഡിവിഷന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ച് മാലിന്യം ശേഖരിച്ച് പ്രദേശം ശുചിയാക്കുകയാണ് ചെയ്യുന്നത്. ചെമ്പൂക്കാവിനെ 100 ശതമാനം മാലിന്യമുക്തമാക്കുന്നതിന് ഡിവിഷനിലെ മുഴുവൻ താമസക്കാരുടെയും സഹകരണമുണ്ടായിരുന്നതായി കൗൺസിലർ സൂചിപ്പിച്ചു. ശുചീകരണ തൊഴിലാളികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയ ആരോഗ്യ വിഭാഗത്തിലെ ഓഫീസർമാരായ ഷാജു, ബൈജു, സിന്ധ്യ എന്നിവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |