SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

മാനസികാരോഗ്യ കേന്ദ്രം: വെള്ളം,​ വൈദ്യുതി കുടിശികയിലേക്ക് ആദ്യ ഗഡു ലഭിച്ചു

kaumudi

തൃശൂർ: സർക്കാരിന്റെ ഫണ്ട് കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് വെള്ളവും വെളിച്ചവും മുട്ടിയേക്കാവുന്ന സ്ഥിതിയിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിന് താത്കാലിക മോചനം. വൈദ്യുതി, വെള്ളം കുടിശികയിലേക്ക് ആദ്യ ഗഡു ലഭിച്ചു. ലഭിക്കാനുള്ളതിൽ പകുതി തുക കഴിഞ്ഞ മാസം പകുതിയോടെ മാനസികാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. വൈദ്യുതി ഇനത്തിൽ ആറു ലക്ഷത്തോളം രൂപയാണ് കോർപറേഷന് അടയ്ക്കാനുണ്ടായിരുന്നത്. അഞ്ചര ലക്ഷത്തോളം രൂപ വെള്ളത്തിനും കുടിശികയുണ്ടായിരുന്നു. ഇതിൽ പകുതിയോളം രൂപയാണ് അനുവദിച്ചത്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും കുടിശിക മൂലം പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് കാണിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അടിയന്തര ഇടപെടൽ ഉണ്ടായത്. ഇതിനിടെ ഫണ്ട് ലഭിക്കുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പിൽ നിന്ന് കത്ത് നൽകിയിട്ടും അതിന് കൃത്യമായി മറുപടി നൽകാതിരുന്നതാണ് ഫണ്ട് വൈകാൻ ഇടയാക്കിയതെന്നും പറയുന്നു. ഭക്ഷണ ഇനത്തിലും ലക്ഷങ്ങൾ ലഭിക്കാനുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തിലെ വെള്ളം,​ വെെദ്യുതി കുടിശിക സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, WESTFORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL